ഇരിട്ടി - കൂട്ടുപുഴ റോഡിൽ കുന്നോത്ത് വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു.

ഇരിട്ടി കുന്നോത്ത് ഇരുചക്രവാഹനം ഇടിച്ച് വയോധികൻ മരിച്ചു




ഇരിട്ടി - കൂട്ടുപുഴ റോഡിൽ കുന്നോത്ത് വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. വിളമന ആയിരക്കളം സ്വദേശി രാജൻ ആണ് മരിച്ചത്.

തിങ്കളാഴ്‌ച രാത്രി 9 മണിയോടെയായിരുന്നു അപകടം.

റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ഇരുചക്രവാഹനം ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.