കണ്ണൂർ : തലശ്ശേരി - എടക്കാട് റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ പാലം പണി നടക്കുന്നതിനാൽ ഞായറാഴ്‌ച ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകും. മൂന്ന് ട്രെയിനുകൾ റദ്ദാക്കി. തൃശൂർ - കണ്ണൂർ എക്‌സ്‌പ്രസ് (16609), കണ്ണൂർ - ഷൊർണൂർ എക്‌സ്‌പ്രസ് (06456), കോഴിക്കോട് - കണ്ണൂർ എക്‌സ്‌പ്രസ് (06481) എന്നിവ ഞായറാഴ്‌ച ഓടില്ല.
എറണാകുളം - കണ്ണൂർ എക്‌സ്‌പ്രസ് (16305) കോഴിക്കോടിനും കണ്ണൂരിനുമിടയിൽ ഓടില്ല. നാഗർകോവിൽ - മംഗളൂരു ഏറനാട് (16606) വടകരക്കും മംഗളൂരുവിനുമിടയിൽ ഓടില്ല. ചെന്നൈ - മംഗളൂരു എഗ്മോർ (16159), കോയമ്പത്തൂർ - മംഗളൂരു എക്‌സ്‌പ്രസ് (16323) കോഴിക്കോട് യാത്ര അവസാനിപ്പിക്കും.
എറണാകുളം - നിസാമുദ്ദീൻ മംഗള (12617) രണ്ട് മണിക്കൂർ വൈകി ഓടും. കൊച്ചുവേളി- ലോകമാന്യതിലക് ഗരീബ് രഥ് ഒരുമണിക്കൂർ വൈകി പുറപ്പെടും. കണ്ണൂർ - ചെറുവത്തൂർ (06469) എക്‌സ്‌പ്രസ് സ്‌പെഷ്യൽ കണ്ണൂരിൽനിന്ന് ഒന്നര മണിക്കൂർ വൈകി രാത്രി ഏഴിനാണ് പുറപ്പെടുക.