കുറ്റ്യാടി – മട്ടന്നൂർ നാലുവരിപ്പാതയ്ക്കായുള്ള സർവേ നടപടികൾ ഉടൻ ആരംഭിക്കാൻ

കുറ്റ്യാടി – മട്ടന്നൂർ നാലുവരിപ്പാതയ്ക്കായുള്ള സർവേ നടപടികൾ ഉടൻ ആരംഭിക്കാൻ വിജ്ഞാപനമിറക്കി



കുറ്റ്യാടി – മട്ടന്നൂർ നാലുവരിപ്പാതയ്ക്കായുള്ള സർവേ നടപടികൾ ഉടൻ ആരംഭിക്കാൻ വിജ്ഞാപനമിറക്കി സർക്കാർ. പെരിങ്ങത്തൂർ മുതൽ പാട്യം വരെയുള്ള ഭൂഉടമകൾ സർവേ സമയത്ത് ഹാജരാകണം.

കോവിഡിനെ തുടർന്ന് മുടങ്ങിയ കുറ്റ്യാടി – മട്ടന്നൂർ നാലുവരിപ്പാതക്ക് വീണ്ടും ജീവൻ വയ്ക്കുന്നു. പെരിങ്ങത്തൂർ മുതൽ പാട്യം വരെ ഏറ്റെടുക്കേണ്ട ഭൂമിയിൽ മാർക്കിംഗ് നടത്താൻ തലശേരി താലൂക്ക് സർവേയർക്ക് അസാധാരണ വിജ്ഞാപനത്തിലൂടെ സർക്കാർ നിർദ്ദേശം നൽകി. പാനൂർ നഗരസഭയുടെ ഭാഗമായ പെരിങ്ങത്തൂർ, പെരിങ്ങളം, പാനൂർ പ്രദേശങ്ങളിലും, ചൊക്ലി, പന്ന്യന്നൂർ, മൊകേരി, പാട്യം പഞ്ചായത്തുകളിലും ഭൂമി ഏറ്റെടുക്കാനാണ് ആദ്യഘട്ട നിർദ്ദേശം. സർവ്വേ നടക്കുന്ന സമയത്ത് ഭൂ ഉടമകളോട് ഹാജരാകാൻ വില്ലേജ് ഓഫീസുകൾ മുഖേന നിർദ്ദേശം നൽകും.