ഇരിട്ടി: വീർപ്പാട്ശ്രീനാരായണഗുരു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് യൂണിയന്‍ സിനിമ താരം രഞ്ജിത്ത് വെളിയമ്പ്ര ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ റോനിഷ ജോസഫ് അധ്യക്ഷത വഹിച്ചു. ഫൈന്‍ ആര്‍ട്‌സ് പ്രശസ്ത ഗായകന്‍ അനുഗ്രഹ് വി. ആറളം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. എം.ഒ.റോയ്, എസ്എന്‍ഡിപി യോഗം അസി. സെക്രട്ടറി എം.ആര്‍. ഷാജി, സ്റ്റാഫ് സെക്രട്ടറി എം.ആര്‍.നിധിന്‍, യൂണിയന്‍ അഡൈ്വസര്‍ എ.വി.രമ, ഫൈന്‍ ആര്‍ട്‌സ് അഡൈ്വസര്‍ കെ.വി.നീനു എന്നിവര്‍ പ്രസംഗിച്ചു.