ചൊക്ലിയിൽ ആർ എസ് എസ് കാര്യാലയത്തിന് നേരെ അക്രമം

ചൊക്ലിയിൽ ആർ എസ് എസ് കാര്യാലയത്തിന് നേരെ അക്രമംചൊക്ലി : മേനപ്രം വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിനടുത്ത് ആർ എസ് എസ് കാര്യാലയമായി പ്രവർത്തിക്കുന്ന സാരഥി ക്ലബ് കെട്ടിടത്തിനുനേരെ അക്രമം. ബുധനാഴ്ച അർധരാത്രി 12 മണിയോടെയാണ് സംഭവം. കെട്ടിടത്തിലെ ജനൽഗ്ലാസുകൾ കല്ലേറിൽ തകർന്നിട്ടുണ്ട്.

ബുധനാഴ്ച രാത്രി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്ത സി പി എം ലോക്കൽ കമ്മിറ്റി ഓഫീസിന് തൊട്ടടുത്താണ് സാരഥി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കെട്ടിടം. ആർ എസ് എസ് ചൊക്ലി മണ്ഡലം ശാരീരിക് പ്രമുഖും ക്ലബ് സെക്രട്ടറിയുമായ എം. രാജേഷിന്റെ പരാതിപ്രകാരം അഞ്ച് സി പി എം പ്രവർത്തകർക്കെതിരേ ചൊക്ലി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.