കായികമേള, കലോത്സവം, എൽ.എസ്.എസ് ജേതാക്കൾക്കുള്ള അനുമോദനം നടത്തി

കായികമേള, കലോത്സവം, എൽ.എസ്.എസ് ജേതാക്കൾക്കുള്ള അനുമോദനം നടത്തി


ചക്കരക്കല്ല്: കണ്ണൂർ നോർത്ത് ഉപജില്ല കലാ കായിക മേള യിൽ ജേതാക്കൾക്ക്അനുമോദനം നൽകി.
ചെമ്പിലോട് സെൻട്രൽ എൽ.പി സ്കൂൾ കായികമേള, കലോത്സവം, എൽ.എസ്.എസ് ജേതാക്കൾക്കുള്ള അനുമോദനം പി.താജുദ്ദീന്റെ അധ്യക്ഷതയിൽ ചെമ്പിലോട് പഞ്ചായത്ത് പ്രസിഡണ്ട്   കെ ദാമോദരൻ ഉദ്ഘാടനം നിർവഹിച്ചു.കേരള മുസ്‌ലിം  ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് ചെമ്പിലോട് സെൻട്രൽ യൂണിറ്റ് സ്പോൺസർ ചെയ്ത മെമെന്റോ ഗിഫ്റ്റ് വിതരണം ഹെഡ്മാസ്റ്റർ അജയൻ മാസ്റ്റർ നിർവഹിച്ചു.ഉസ്മാൻ മാസ്റ്റർ, ടി.വി.കുഞ്ഞു മുഹമ്മദ്,മുസ്തഫ ചെമ്പിലോട്,അബ്ദുൽ വാജിദ്,സുഹൈൽ ചെമ്പിലോട്, സംബന്ധിച്ചു