കാസര്‍കോട് യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിലെ ഡോക്ടർ മരിച്ച സംഭവം; അഞ്ച് പേർ അറസ്റ്റിൽ

കാസര്‍കോട് യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിലെ ഡോക്ടർ മരിച്ച സംഭവം; അഞ്ച് പേർ അറസ്റ്റിൽ


കാസര്‍ഗോഡ്: ബദിയടുക്കയില്‍ ദന്ത ഡോക്ടര്‍ മരണപ്പെട്ട സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. ഡോ. എസ് കൃഷ്ണമൂര്‍ത്തിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ബദിയടുക്കയിലെ മുഹമ്മദ് അഷറഫ്, മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് ഷിഹാഫുദ്ദീന്‍, അലി, മുഹമ്മദ് ഹനീഫ് എന്നിവരെ ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്.

ബദിയടുക്കയിൽ ദന്ത ക്ലിനിക് നടത്തിവരുകയായിരുന്ന കൃഷ്ണമൂർത്തി. ഈ മാസം അഞ്ചിന് ക്ലിനിക്കില്‍ എത്തിയ യുവതിയോട് ഡോക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ അറസ്റ്റിലായവര്‍ ക്ലിനിക്കിലെത്തി ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്നു കാട്ടി ഭാര്യ ബദിയടുക്ക പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് അപമാനിച്ചെന്ന് കാട്ടി യുവതി ഡോക്ടര്‍ക്കെതിരെയും പൊലീസില്‍ പരാതി നല്‍കി.

യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ ഡോക്ടറെ നാട്ടില്‍ നിന്നും കാണാതായി. ഭർത്താവിനെ കാണാനില്ലെന്ന് കാട്ടി ഡോക്ടറുടെ ഭാര്യ ബദിയടുക്ക് പൊലീസിൽ പരാതി നൽകിയിരുന്നു.


ഡോക്ടറെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഇന്നലെ കുന്ദാപ്പുരയ്ക്ക് അടുത്ത് റയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ ഡോ. എസ് കൃഷ്ണൻകുട്ടിയെ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കരിക്കും