കണ്ണൂർ: വെൽഫെയർ പാർട്ടി കണ്ണൂർ കോർപ്പറേഷൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സാമ്പത്തിക സംവരണത്തിന് മതേതര കക്ഷികളുടെ നിലപാട് തികച്ചും കാപട്യമാണെന്ന് സംസ്ഥാന സമിതിയംഗം കെ വി സഫീർ ഷാ അഭിപ്രായപ്പെട്ടു,
ചേമ്പർ ഹാളിൽ നടന്ന സമ്മേളനത്തിൽ ജില്ലാ സിക്രട്ടറിയും സ്വാഗത സംഘം ചെയർമാനുമായ സി മുഹമ്മദ് ഇംതിയാസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ കൗൺസിൽ അംഗം വഹാബ് വെട്ടം പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ജില്ലാ സമിതിയംഗം ത്രേസ്യാമ്മ മാളിയേക്കൽ പതാക ഉയർത്തി,
ജില്ലാ വൈ. പ്രസി. വി വി ചന്ദ്രൻ മാസ്റ്റർ ആശംസകളർപ്പിച്ചു സംസാരിച്ചു,
കണ്ണൂർ കോർപ്പറേഷൻ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി
പ്രസിഡന്റ് സി മുഹമ്മദ് ഇംതിയാസ്,
സെക്രട്ടറി സി പി മുസ്തഫ,
ട്രഷറർ കെ അബ്ദുൽ അസീസ്,
വൈസ് പ്രസിഡന്റ് ഷെറോസ് സജ്ജാദ്,
അസിസ്റ്റന്റ് സെക്രട്ടറി ത്രേസ്യാമ്മ മാളിയേക്കൽ എന്നിവരേയും എക്സിക്വീട്ടീവംഗങ്ങളായി
അബ്ദുൽ ഖല്ലാക്ക്,
രഹന ടീച്ചർ,
ഫാത്തിമ ടി പി സി,
ഖദീജ ഷിറോസ്,
പ്രമോദ് ആരംഭൻ,
ഫൈസൽ കെ കെ,
ഷുഹൈബ് മുഹമ്മദ്,
നിസാമുദ്ദീൻ ഇ വി,
മുഹമ്മദ് അശ്രഫ് കെ വി, ആയിശ ടീച്ചർ,
അസ് ലം എന്നിവരേയും തെരഞ്ഞെടുത്തു.
മണ്ഡലം വൈ. പ്രസി. കെ അബ്ദുൽ അസീസ് റിപ്പോർട്ട്
അവതരിപ്പിച്ചു
മണ്ഡലം സിക്രട്ടറി എം സി അബ്ദുൽ ഖല്ലാക്ക് സ്വാഗതം പറഞ്ഞു.
മണ്ഡലം പ്രസി. ഷുഹൈബ് മുഹമ്മദ് നന്ദി പറഞ്ഞു.