എസ് പി അസോസിയേറ്റ്സ് ജിഎസ്ടി കണ്‍സള്‍ട്ടിങ്ങ് ആന്റ് അക്കൗണ്ടിംഗ് സെന്ററിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം
പേരാവൂരില്‍ എസ് പി അസോസിയേറ്റ്സ് ജിഎസ്ടി കണ്‍സള്‍ട്ടിങ്ങ് ആന്റ് അക്കൗണ്ടിംഗ് സെന്ററിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം വ്യാപാരി വ്യവസായി സമിതി ഏരിയ പ്രസിഡന്റ് എം കെ ബാബുവിന്റെ അധ്യക്ഷതയില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂര്‍ ജില്ല വൈസ് പ്രസിഡന്റ് കെ.കെ രമാചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആദ്യഫയല്‍ പള്ളിക്കുടിയില്‍ ജോസ് കെ.പി സുരേഷിന് കൈമാറി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂര്‍ യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത്, മേഖല പ്രസിഡന്റ് അബ്ദുള്ള, സെക്രട്ടറി പുരുഷോത്തമന്‍, വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സെക്രട്ടറി പി.ആര്‍ ഷനോജ് എന്നിവര്‍ സംസാരിച്ചു