മലയാളി ദമ്പതികൾ തമിഴ്നാട്ടിൽ മരിച്ച നിലയിൽ; കേസിൽ കുരുക്കി തേജോവധം ചെയ്തു, രാഷ്ട്രീയപാർട്ടികൾക്കെതിരെ കുറിപ്പ്

മലയാളി ദമ്പതികൾ തമിഴ്നാട്ടിൽ മരിച്ച നിലയിൽ; കേസിൽ കുരുക്കി തേജോവധം ചെയ്തു, രാഷ്ട്രീയപാർട്ടികൾക്കെതിരെ കുറിപ്പ്


ചെന്നൈ : തമിഴ്നാട് പളനിയിൽ മലയാളി ദമ്പതിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പള്ളുരുത്തി സ്വദേശികളായ രഘുരാമൻ, ഉഷ എന്നിവരെയാണ് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പളനിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ മുറിയിൽ നിന്നും കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ കേരളത്തിലെ സിപിഎം, ബിജെപി, കോൺഗ്രസ് പാർട്ടികളാണ് തങ്ങളുടെ മരണത്തിന് ഉത്തരവാദികൾ എന്നെഴുതിയിട്ടുണ്ട്. ജാമ്യമില്ലാ കേസിൽ കുടുക്കി പാർട്ടി പ്രവർത്തകർ തേജോവധം ചെയ്തുവെന്നും ഇതിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്നും കുറിപ്പിലുണ്ട്. ഏഴ് പേരുടെ പേരുകളും കുറിപ്പിലുണ്ട്. പൊലീസ് എത്തി മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെ രാത്രിയാണ് പഴനി ക്ഷേത്രത്തിൽ ഇവർ ദർശനത്തിനായി എത്തിയത്.