പാനൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; നിരവധിപേർക്ക് പരുക്ക്

പാനൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; നിരവധിപേർക്ക് പരുക്ക്*

  

തലശ്ശേരി : കണ്ണൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. പാനൂർ തങ്ങൾപീടികയിൽവെച്ചാണ് അപകടമുണ്ടായത്. ഭക്തർ സഞ്ചരിച്ച ബസും മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
നിരവധിപേർക്ക് പരുക്കേറ്റു.

കർണാടകയിലെ രാംനഗറിൽ നിന്നുമെത്തിയ അയ്യപ്പ ഭക്തരാണ്അപകടത്തിൽപെട്ടത്.പരുക്കേറ്റവരെതലശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി.