കൂത്തുപറമ്പിൽ ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല കവർന്നു.

കൂത്തുപറമ്പിൽ    ബൈക്കിലെത്തിയ സംഘം   യുവതിയുടെ മാല കവർന്നു.

കൂത്തുപറമ്പ്. ബൈക്കിലെത്തിയ സംഘം റോഡരികിലൂടെ നടന്നു പോകുകയായിരുന്ന വീട്ടമ്മയുടെ മാല കവർന്നു.
പാറാൽ സ്വദേശിനിപൈക്കാട് വീട്ടിൽ മോഹനൻ്റെ ഭാര്യ ശോഭ (59)യുടെ ഒന്നര പവൻ്റെ മാലയാണ് കവർന്നത്.ഇന്നലെ വൈകുന്നേരം
5 .30 മണിയോടുകൂടി വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ഗ്യാസ് ഏജൻസിക്ക് സമീപത്ത് വെച്ചാണ് സംഭവം. ബൈക്കിൽ
ഹെൽമറ്റ് ധരിച്ച ആൾക്ക് പിറകിലുണ്ടായിരുന്നയാൾമങ്കി കേപ്പ് ധരിച്ചാണ് ഉണ്ടായിരുന്നതെന്ന് വീട്ടമ്മ പോലീസിൽ മൊഴി നൽകി. മാല കവർന്ന മോഷ്ടാക്കൾ അതിവേഗംബൈക്കിൽ പൂക്കോട് ഭാഗത്തേക്ക് ഓടിച്ചു പോകുകയായിരുന്നു.പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.