പ്രമേഹം മുന്‍കൂട്ടി കണ്ടെത്താന്‍ മെറ്റബോളിക് സെന്‍ററുകള്‍'; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

പ്രമേഹം മുന്‍കൂട്ടി കണ്ടെത്താന്‍ മെറ്റബോളിക് സെന്‍ററുകള്‍'; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്


പ്രമേഹ രോഗ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സ തുടങ്ങാന്‍ വൈകുന്നതും അതിന്റെ സങ്കീര്‍ണതകളെ കുറച്ചുള്ള അജ്ഞതയുമാണ് ഈ രോഗത്തെ അപകടകാരിയാക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രോഗനിര്‍ണയത്തിലെ കാലതാമസമാണ് പ്രമേഹത്തെ സങ്കീര്‍ണമാക്കുന്നത്. അതിനാല്‍ ശ്രദ്ധവേണം. ചിട്ടയായ വ്യായമത്തിലൂടെയും ആഹാര നിയന്ത്രണത്തിലൂടെയും പ്രമേഹത്തെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നും മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു. 

പ്രമേഹം മുന്‍കൂട്ടി കണ്ടെത്തി നിയന്ത്രിക്കുന്നതിനായി എല്ലാ ജില്ലകളിലും 360 ഡിഗ്രി മെറ്റബോളിക് സെന്‍ററുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.