'എന്നെയാണ് ഓർഡിനൻസിലൂടെ ലക്ഷ്യമിടുന്നതെങ്കിൽ വിധികർത്താവാകില്ല'; ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍

'എന്നെയാണ് ഓർഡിനൻസിലൂടെ ലക്ഷ്യമിടുന്നതെങ്കിൽ വിധികർത്താവാകില്ല'; ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍


  • ന്യൂഡൽഹി: കേരളത്തിലെ 14 സർവകലാശാലകളിലെ വൈസ് ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഓർ‌ഡിനൻസിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെയാണ് ഓർഡിനന്‍സിലൂടെ ലക്ഷ്യമിടുന്നതെങ്കിൽ വിധികർത്താവാകില്ലെന്ന് ഗവർണർ പറ‍ഞ്ഞു.

ബുധനാഴ്ട ചേർന്ന മന്ത്രിസഭാ യോഗമാണ് ഗവർണറെ സർവകലാശാലകളുടെ വൈസ് ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ഓർഡിനൻസ് പുറത്തിറക്കിയത്. നിയമപരമായി നീങ്ങാനാണ് സർക്കാരിന്റെ തീരുമാനമെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നതായി ഗവർണര്‍ പറഞ്ഞു. ഓർഡിനൻസ് കണ്ട ശേഷം തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി