എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന പെണ്‍കുട്ടിക്ക് ദാരുണാന്ത്യം





കണ്ണൂർ: അമിതമായ മൊബൈല്‍ ഫോൺ ഉപയോഗം മാതാപിതാക്കള്‍ വിലക്കിയതിന് എലിവിഷം കഴിച്ച് ചികിത്സയിൽ ആയിരുന്ന പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ആലക്കോട് ചിറവയല്‍ ബിജു- ലിസ ദമ്പതികളുടെ മകള്‍ ഫ്രെഡില്‍ മരിയ (17) ആണ് മരിച്ചത്.
കരിമ്പത്തെ എസ്.ജി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിൽ ലാബ് ടെക്‌നീഷ്യന്‍ വിദ്യാര്‍ത്ഥി ആയിരുന്നു. സഹോദരി അഞ്ചാംതരം വിദ്യാര്‍ത്ഥി ക്രിസ്റ്റി. മൂന്ന് ദിവസം മുമ്പ് പേസ്റ്റ് രൂപത്തിലുള്ള എലി വിഷം കഴിച്ച വിവരം പെണ്‍കുട്ടി ആരോടും പറഞ്ഞിരുന്നില്ല.

ഇന്നലെ അസ്വസ്ഥത തോന്നി പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും കരളിനെ ഉള്‍പ്പെടെ വിഷം ബാധിക്കപ്പെട്ടതിനാല്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി എങ്കിലും ഇന്നലെ വൈകുന്നേരത്തോടെ മരണപ്പെട്ടു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം സംസ്‌ക്കരിക്കും.