വഴിയോര കച്ചവടക്കാർക്കുള്ള വായ്പാ തുക ഇരട്ടിയാക്കാൻ കേന്ദ്രം, പുതിയ പദ്ധതികൾ ഉടൻ ആവിഷ്കരിക്കും

വഴിയോര കച്ചവടക്കാർക്കുള്ള വായ്പാ തുക ഇരട്ടിയാക്കാൻ കേന്ദ്രം, പുതിയ പദ്ധതികൾ ഉടൻ ആവിഷ്കരിക്കും

രാജ്യത്തെ വഴിയോര കച്ചവടക്കാർക്ക് സഹായഹസ്തവുമായി കേന്ദ്രം. റിപ്പോർട്ടുകൾ പ്രകാരം, വഴിയോര കച്ചവടക്കാർക്കുള്ള വായ്പാ തുക ഇരട്ടിയാക്കാനുള്ള പദ്ധതികൾ കേന്ദ്രസർക്കാർ ഉടൻ അവതരിപ്പിക്കും. പ്രധാൻ മന്ത്രി സ്ട്രീറ്റ് വെണ്ടേഴ്സ് ആത്മ നിർഭർ നിധി പദ്ധതിക്ക് കീഴിലെ വഴിയോര കച്ചവടക്കാർക്കുള്ള വായ്പാ തുകയാണ് ഉയർത്താൻ പദ്ധതിയിടുന്നത്. ഇതോടെ, തെരുവോരങ്ങളിൽ കച്ചവടം ചെയ്യുന്നവർക്ക് വായ്പ തുക ഉയർത്തുന്നത് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.

പ്രധാൻ മന്ത്രി സ്ട്രീറ്റ് വെണ്ടേഴ്സ് ആത്മ നിർഭർ നിധി പദ്ധതിക്ക് കീഴിൽ മൂന്ന് തവണകളായാണ് വായ്പയെടുക്കാനുള്ള അവസരം ലഭിക്കുന്നത്. ഇതിൽ ആദ്യ ഗഡുവാണ് ഉയർത്താൻ സാധ്യത. 10,000, 20,000, 30,000 എന്നിങ്ങനെയാണ് വായ്പ നൽകുന്നത്. കോവിഡ് മഹാമാരി കാലയളവിലാണ് രാജ്യത്തെ വഴിയോര കച്ചവടക്കാരെ സഹായിക്കുന്നതിനായി കേന്ദ്രസർക്കാർ ഈ പദ്ധതി ആവിഷ്കരിച്ചത്.

Also Read: സെൻസെക്സും നിഫ്റ്റിയും കുതിച്ചു, നേട്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം

പദ്ധതിയുടെ ആദ്യ ഘട്ടങ്ങളിൽ നിരവധി പേരാണ് വായ്പയ്ക്ക് അപേക്ഷ സമർപ്പിച്ചത്. പദ്ധതി ആരംഭിച്ച് ആദ്യ 9 മാസത്തിനുള്ളിൽ 10,000 രൂപയുടെ 20 ലക്ഷം വായ്പകളാണ് ബാങ്കുകൾ മുഖാന്തരം വിതരണം ചെയ്തത്. എന്നാൽ, ആദ്യ ഗഡു 10,000 രൂപ മാത്രമാക്കിയത് വായ്പയോടുള്ള പ്രിയം കുറഞ്ഞതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് പുതിയ കച്ചവടം ആരംഭിക്കാനോ, നിലവിലുള്ള കച്ചവടം പുതുക്കാനോ കൂടുതൽ തുക അനുവദിക്കുക എന്ന ലക്ഷ്യത്തോടെ ആദ്യ ഗഡു ഉയർത്തുന്നത്.