കണ്ണൂർ സ്വദേശിയായ ഉംറ തീർഥാടക നാട്ടിലേക്കുള്ള യാത്രക്കിടെ മരിച്ചു

കണ്ണൂർ സ്വദേശിയായ ഉംറ തീർഥാടക നാട്ടിലേക്കുള്ള യാത്രക്കിടെ മരിച്ചു


റിയാദ്: ഉംറ തീർഥാടനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാൻ എയർപ്പോർട്ടിലേക്കുള്ള യാത്രാമധ്യേ മലയാളി തീർഥാടക മരിച്ചു. കണ്ണൂർ താണ സ്വദേശിനി അൽ-സഫ കോട്ടേജിൽ ഖദീജ പാലിച്ചുമ്മാന്റെവിട (70) ആണ് ജിദ്ദ എയർപ്പോർട്ടിലേക്കുള്ള പോവുകയായിരുന്ന ബസിൽ മരിച്ചത്.

മദീന സന്ദർശനവും ഉംറ തീർഥാടനവും പൂർത്തിയാക്കി മകനോടൊപ്പം ഞായറാഴ്ച മക്കയിൽ നിന്നും ജിദ്ദ എയർപ്പോർട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു. മൃതദേഹം ജിദ്ദയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.