'മയക്കുമരുന്നിനെതിരെ ഫുട്ബോൾ ലഹരി' എന്ന സന്ദേശവുമായി ഇരിട്ടി ബസ്റ്റാൻഡ് പരിസരത്ത് ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം നടത്തി

'മയക്കുമരുന്നിനെതിരെ ഫുട്ബോൾ ലഹരി' എന്ന സന്ദേശവുമായി ഇരിട്ടി ബസ്റ്റാൻഡ് പരിസരത്ത്  ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം നടത്തി


ഇരിട്ടി: ഇരിട്ടിസാക്ക്  കമ്പ്യൂട്ടർ അക്കാദമി
ഇരിട്ടി എക്സൈസ് റെയിഞ്ച് എന്നിവയുടെ സംയുക്താ ഭിമുഖ്യത്തിൽ  'മയക്കുമരുന്നിനെതിരെ ഫുട്ബോൾ ലഹരി' എന്ന സന്ദേശവുമായി ഇരിട്ടി ബസ്റ്റാൻഡ് പരിസരത്ത്  ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം നടത്തി . ഇരിട്ടി എക്സൈസ് ഇൻസ്പെക്ടർ  സി.രജിത്ത് ഷൂട്ടൗട്ട് കിക്കോഫ്  ചെയ്തു.
സാക്ക് മാനേജിംങ് ഡയറക്ടർ കെ. ടി. അബ്ദുല്ല അധ്യക്ഷനായി.
വിവിധ സംഘടനാ ഭാരവാഹികളായ സന്തോഷ് കോയിറ്റി,  അയ്യൂബ് പൊയിലൻ,  വിജേഷ് ഒതയോത്ത്,  സാക്ക് ബാങ്കിംങ് ഡിപ്പാർട്ട്മെന്റ് ഹെഡ് എ. കെ. രാമചന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ നിഷ പ്രജിത്ത് എന്നിവർ സംസാരിച്ചു.  
വിദ്യാർത്ഥികൾ, വ്യാപാരികൾ, ചുമട്ടുതൊഴിലാളികൾ, ഡ്രൈവർമാർ, ഉൾപ്പെടെ ഷൂട്ടൗട്ടിൽ പങ്കാളികളായി
അധ്യാപകരായ ഷെറിൻ തോമസ്, ശ്രീജ,ഹാരിസ്, ലീന, ക്രിസ്റ്റീന, ഇരിട്ടി എക്സൈസ് പ്രിവെൻറ്റീവ് ഓഫിസർ കെ പി പ്രമോദ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.കെ.ബിജു, പി.കെ.സജേഷ്, റിനീഷ് ഓർക്കാട്ടേരി, പി.ആദർശ് എന്നിവർ നേതൃത്വം നൽകി.