മംഗളൂരു സ്ഫോടനം: ബോംബിനുള്ള സ്ഫോടക വസ്തുക്കളെത്തിയത് ആലുവയിലെ ലോഡ്ജിലെ കൊറിയറിലെന്ന് സംശയം

മംഗളൂരുവിൽ ഓട്ടോയിലുണ്ടായ പ്രഷർ കുക്കർ ബോംബ് സ്ഫോടനത്തിന് സ്ഫോടക വസ്തുക്കൾ എത്തിച്ചത് കേരളത്തിൽ നിന്നാണെന്ന് സംശയം. പ്രതി മുഹമ്മദ് ഷരീഖ് ആലുവയിൽ ലോഡ്ജിൽ മുറി എടുത്തതായി ഭീകര വിരുദ്ധ സ്ക്വാഡിന് വിവരം ലഭിച്ചു. അഞ്ച് ദിവസമാണ് ഷരീഖ് ആലുവയിൽ തങ്ങിയത്. കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിലും ഷെരീഖ് എത്തിയതിന്റെ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു.
സെപ്റ്റംബർ 13 മുതലുള്ള അഞ്ചു ദിവസമാണ് ഇയാൾ ആലുവയിൽ താമസിച്ചതെന്നാണ് കേരള പൊലീസിന്റെ ഭീകര വിരുദ്ധ സ്ക്വാഡ് കണ്ടെത്തിയിരിക്കുന്നത്. അഞ്ചു തവണയില്‍ ഏറെ ഇയാൾ കേരളത്തിൽ എത്തിയതായി അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ആലുവയിൽ എത്തിയ ഇയാൾ എവിടെ താമസിച്ചു, ആരെയെല്ലാം സന്ദർശിച്ചു എന്ന കാര്യത്തിൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

#BreakingNews | CNN-News18 has obtained the first #CCTV footage of the accused in the #Mangaluru blast. On cam, #Shareeq seen walking with a big backpack.@harishupadhya with details.#Mangalore #Mangaluru #AutoBlast #terror #Coimbatore #Karnataka | @ToyaSingh pic.twitter.com/qRgZUhUov5
— News18 (@CNNnews18) November 22, 2022