പയ്യന്നൂർ പോസ്റ്റ് ഓഫിസിലെത്തിച്ച തപാൽ ഉരുപ്പടികൾക്കൊപ്പം പാമ്പ്; ബാഗിൽ പാമ്പ് വന്ന വഴി കണ്ടെത്താൻ പോസ്റ്റൽ അധികൃതർ

പയ്യന്നൂർ പോസ്റ്റ് ഓഫിസിലെത്തിച്ച തപാൽ ഉരുപ്പടികൾക്കൊപ്പം പാമ്പ്; ബാഗിൽ പാമ്പ് വന്ന വഴി കണ്ടെത്താൻ പോസ്റ്റൽ അധികൃതർ

പയ്യന്നൂർ: പോസ്റ്റ് ഓഫിസിലെത്തിച്ച തപാൽ ഉരുപ്പടികൾക്കൊപ്പം പാമ്പ്. ഇന്നലെ രാവിലെ പയ്യന്നൂർ പോസ്റ്റ് ഓഫിസിൽ തപാൽ ഉരുപ്പടികളുമായി വന്ന ബാഗിലാണ് പാമ്പിനെ കണ്ടത്.

ബാഗുകൾ പൊട്ടിച്ച് ഉരുപ്പടികൾ മേശപ്പുറത്ത് തള്ളുമ്പോഴാണ് മേൽവിലാസമില്ലാതെ പാമ്പും മേശപ്പുറത്ത് വീണത്. കണ്ണൂർ ആർഎംഎസിൽ പോസ്റ്റൽ അധികൃതർ വിവരം നൽകി. പാമ്പ് ബാഗിൽ വന്ന വഴി കണ്ടെത്താൻ പോസ്റ്റൽ അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്.