വിഭാഗീയ പ്രവർത്തനമെന്ന വിമർശനത്തിനിടെ മലബാർ പര്യടനം തുടർന്ന് തരൂർ,തലശ്ശേരി ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച

വിഭാഗീയ പ്രവർത്തനമെന്ന വിമർശനത്തിനിടെ മലബാർ പര്യടനം തുടർന്ന് തരൂർ,തലശ്ശേരി ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച


കണ്ണൂ‍ർ: ശശിതരൂർ ഇന്ന് കണ്ണൂർ ജില്ലയിൽ . രാവിലെ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ പാംപ്ലാനിയുമായി അദ്ദേഹത്തിൻറെ വസതിയിൽ കൂടിക്കാഴ്ച നടത്തും. ശേഷം  11 മണിയോടെ കണ്ണൂർ ചേംബർ ഹാളിൽ, ജനാധിപത്യം മതേതരത്വം രാഷ്ട്രീയ സമകാലിക ഇന്ത്യയിൽ, എന്ന വിഷയത്തിൽ സെമിനാറിൽ പങ്കെടുക്കും. ചേംബർ ഹാളിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ച ഈ പരിപാടി ജവഹർ ലൈബ്രറിയുടെ നേതൃത്വത്തിൽ ഏറ്റെടുത്ത് നടത്തുമെന്ന് ഡിസിസി അധ്യക്ഷൻ അറിയിച്ചത് വിവാദമായിരുന്നു. ഉച്ചക്ക് ശേഷം മുൻ ഡിസിസി അധ്യക്ഷൻ അന്തരിച്ച സതീശൻ പാച്ചേനിയുടെ വീട് സന്ദർശിക്കും.

ഇന്നലെ മലപ്പുറത്ത് പര്യടനം നടത്തിയ തരൂർ പാണക്കാട്ടെത്തി ലീഗ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു