ഉജ്ജ്വല ബാല്യ പുരസ്കാരം കണ്ണൂർ സ്വദേശി ആൽവിൻ മുകുന്ദന്

സർക്കാർ വനിതാ ശിശുവികസന വകുപ്പിന്റെ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ആഭിമുഖ്യത്തിലുള്ള ഉജ്ജ്വല ബാല്യ പുരസ്കാരം കണ്ണൂർ സ്വദേശിക്ക് ലഭിച്ചു. കിഴുന്ന സ്വദേശി 7 വയസുകാരനായ ആൽവിൻ മുകുന്ദനാണ് അവാർഡിന് അർഹനായത്. അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് നൽകുന്നതാണ് ഉജ്ജ്വല ബാല്യം അവാർഡ്. കലാ മേഖലയിൽ കഴിവ് തെളിയിച്ചതിനാണ് പുരസ്കാരം. നവംബർ 14ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ ആൽവിന് പുരസ്കാരം സമർപ്പിക്കും