കണ്ണൂര്‍ വിമാനത്താവളത്തിന്റെ നാലാം വാർഷികം; വിമാനം പറന്ന് ഉയരുന്നതും ഇറങ്ങുന്നതും കാണാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം

കണ്ണൂര്‍ വിമാനത്താവളത്തിന്റെ നാലാം വാർഷികം; വിമാനം പറന്ന് ഉയരുന്നതും   ഇറങ്ങുന്നതും കാണാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം


മട്ടന്നൂർ: കണ്ണൂര്‍ വിമാനത്താവളത്തിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി വിമാനം ഇറങ്ങുന്നതും പറന്ന് ഉയരുന്നതും  സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് കാണാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുന്നു. 
നവംബര്‍ 15 മുതല്‍ ഡിസംബര്‍ ഒമ്പത് വരെയാണ് കുറഞ്ഞ നിരക്കില്‍ സന്ദര്‍ശക ഗ്യാലറിയില്‍ പ്രവേശനം അനുവദിക്കുക.
വിവിധ ജില്ലകളിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. കുട്ടികള്‍ക്ക് 25 രൂപയും അവരെ അനുഗമിക്കുന്ന ജീവനക്കാര്‍ക്ക് 50 രൂപയുമാണ് പ്രവേശന നിരക്ക്. സന്ദര്‍ശനത്തിന് എത്തുന്നവര്‍ പേര് രേഖപ്പെടുത്തി ഹെഡ്മാസ്റ്റര്‍/ പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ കത്ത് കരുതണം. രാവിലെ 9 മുതല്‍ വൈകീട്ട് 6 മണി വരെയാണ് സന്ദര്‍ശന സമയം. 
ഫോണ്‍: 0490 2481 000.