കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകൻ പിടിയിൽ

കൊച്ചി: കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന അധ്യാപകൻ പിടിയില്‍. അധ്യാപകനെതിരെ പോക്സോ കേസ് പ്രകാരം കേസെടുത്തിരുന്നു. പട്ടിമറ്റം സ്വദേശിയായ കിരണ്‍ എന്‍. തരുണിനെയാണ് തൃപ്പുണിത്തുറ ഹില്‍പാലസ് പോലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവം സുഹൃത്തുക്കളോടാണ് പെണ്‍കുട്ടി ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെ ഇവര്‍ സ്‌കൂളിലെ കൗണ്‍സലറെ വിവരം അറിയിക്കുകയും പൊലീസില്‍ പരാതി നൽകുകയായിരുന്നു.ഇതിനിടെ അധ്യാപകന്‍ ഒളിവില്‍പോയിരുന്നു. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ നാഗര്‍കോവിലില്‍നിന്ന് പിടികൂടിയത്.