തിരൂരിൽ തോണി മറിഞ്ഞ് രണ്ടുപേർ മരിച്ചു : രണ്ടുപേരെ കാണാതായി

തിരൂർ: തോണി മറിഞ്ഞ് രണ്ടുപേർ മരിച്ചു. റുഖിയ, സൈനബ എന്നിവരാണ് മരിച്ചത്. രണ്ടുപേരെ കാണാതായി.
മലപ്പുറം തിരൂർ പുറത്തൂരിൽ ആണ് സംഭവം. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. കക്ക വാരുന്ന തൊഴിലാളികളാണ് അപകടത്തിൽപെട്ടത്.
മരിച്ചവരുടെ മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.