മട്ടന്നൂർ: സ്കൂൾ കായികമേള കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ബസ് സ്റ്റാൻ്റിൽ ബസ് കാത്തുനിൽക്കുകയായിരുന്ന പ്ലസ് ടു വിദ്യാർത്ഥിയെ അഞ്ചംഗ വിദ്യാർത്ഥി സംഘം ആക്രമിച്ചു. ഇന്നലെ വൈകുന്നേരം 4 മണിയോടെ മട്ടന്നൂർ ബസ്സ്റ്റാൻ്റിലായിരുന്നു സംഭവം. സ്കൂൾകായിക മേളയിൽ പങ്കെടുക്കാൻ എത്തിയ കൂടാളി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി യദു നന്ദിനെയാണ് മട്ടന്നൂർ സ്കൂളിലെ അഞ്ച് വിദ്യാർത്ഥികൾ ചേർന്ന് ആക്രമിച്ചത്. സാരമായി പരിക്കേറ്റ വിദ്യാർത്ഥിയെ കണ്ണൂരിലെ ശ്രീ ചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ മട്ടന്നൂർ പോലീസ് കണ്ണൂരിലെ ആശുപത്രിയിലെത്തി.