മരം മുറിക്കുന്നതിനിടയിൽ മരം ദേഹത്തു തട്ടി ലോഡിംങ്ങ് തൊഴിലാളി മരിച്ചു.

മരം മുറിക്കുന്നതിനിടയിൽ മരം ദേഹത്തു തട്ടി ലോഡിംങ്ങ് തൊഴിലാളി മരിച്ചു.

പേരാവൂർ:മേനച്ചോടിയിലെ കല്ലായി അജിത് കുമാർ ( 54 ) മരിച്ചത്വ്യഴാഴ്ച രാവിലെ ആലച്ചേരിയിൽ വച്ചായിരുന്നു അപകടം. സാരമായി പരിക്കേറ്റ അജിത്ത് കുമാറിനെ
കോഴിക്കോട് മെഡിക്കൽ ആശുപത്രിയിൽ എത്തിച്ചെ ങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പരേതനായ കല്ലായി കുഞ്ഞിക്കണ്ണന്റെയും വെങ്ങാടൻ ചെമ്മരത്തിയുടെയും മകനാണ്. കോൺഗ്രസ് പ്രവർത്തകനും മേനച്ചോടി ഐ.എൻ.ടി.യു.സി സെക്രട്ടറിയുമാണ് ഭാര്യ :ശ്രീജ (ചിറ്റാരിപ്പറമ്പ് ), മക്കൾ :അനുവിന്ദ്, ആര്യനന്ദ, സഹോദരങ്ങൾ :
മാധവി, ജാനകി, രാജൻ, ശൈലജ, ചന്ദ്രിക, സുരേന്ദ്രൻ, വിനോദ്, പ്രസന്ന, വിജയ, പരേതനായ രാഘവൻ
സംസ്കാരം വെള്ളിയാഴ്ച നടക്കും.