എല്ലാമാസവും 70,000 രൂപ ശമ്പളം വാങ്ങി; പക്ഷേ, ജോലിക്ക് ഹാജരാകാതെ ഡോക്ടർ പിജി പഠനത്തിന് പോയി; എംഎൽഎയുടെ ബന്ധുവായ ഡോക്ടർക്കെതിരേ നടപടി

എല്ലാമാസവും 70,000 രൂപ ശമ്പളം വാങ്ങി; പക്ഷേ, ജോലിക്ക് ഹാജരാകാതെ ഡോക്ടർ പിജി പഠനത്തിന് പോയി; എംഎൽഎയുടെ ബന്ധുവായ ഡോക്ടർക്കെതിരേ നടപടി


ബെം​ഗളൂരു: സർക്കാർ ക്ലിനിക്കിലെ ജോലിക്ക് ശമ്പളം വാങ്ങുകയും എന്നാൽ ജോലിക്ക് ഹാജരാകാതെ പിജി പഠനം നടത്തുകയും ചെയ്ത വനിതാ ഡോക്ടറെ ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കി. ക‍ർണാടകയിലെ കോൺ​ഗ്രസ് എംഎൽഎയായ ഉമേഷ് മേട്ടിയുടെ ബന്ധു കൂടിയായ ഡോ. അങ്കിത യാറ​ഗലിനെയാണ് മെഡിക്കൽ ഓഫീസറുടെ ചുമതലയിൽനിന്ന് ഒഴിവാക്കിയത്. ജോലിക്ക് ഹാജരാകാതെ മാസങ്ങളോളം ശമ്പളം കൈപ്പറ്റിയ ഡോ. അങ്കിത, ഈ സമയം സ്വകാര്യ മെഡിക്കൽ കോളേജിൽ പിജി പഠനം നടത്തിവരുന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.ബാ​ഗൽകോട്ട് എംഎൽഎയായ ഉമേഷ് മേട്ടിയുടെ അനന്തരവളാണ് ഡോ. അങ്കിത. സംസ്ഥാന സർക്കാരിന് കീഴിലുള്ള ബാ​ഗൽകോട്ടിലെ നമ്മ ക്ലിനിക്കിലെ മെഡിക്കൽ ഓഫീസറായിരുന്നു ഇവർ. എന്നാൽ, കഴിഞ്ഞ മാർച്ച് മുതൽ അങ്കിത ക്ലിനിക്കിൽ ജോലിക്ക് ഹാജരായിരുന്നില്ലെന്നാണ് കണ്ടെത്തൽ. അതേസമയം, ഇക്കാലയളവിൽ 70,000 രൂപ പ്രതിമാസ ശമ്പളം കൃത്യമായി കൈപ്പറ്റിയിരുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു.നമ്മ ക്ലിനിക്കിൽ ഡോക്ടറുടെ സേവനം മുടങ്ങിയതോടെ ബാ​ഗൽകോട്ട് ജില്ലാ പഞ്ചായത്ത് സിഇഒ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് മെഡിക്കൽ ഓഫീസറായി ശമ്പളം വാങ്ങുന്ന ഡോക്ടർ, ഇതേസമയം തന്നെ സ്വകാര്യ മെഡിക്കൽ കോളേജിൽ പിജി പഠനം നടത്തുന്നതായി കണ്ടെത്തിയത്.</p><p>അന്വേഷണം നടത്തുന്ന ജില്ലാ പഞ്ചായത്ത് സിഇഒയുടെ മുൻപാകെ ബുധനാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് ഡോ. അങ്കിതയ്ക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇതിന് അനുമതി നൽകിയിട്ടും ഡോ. അങ്കിത ഹാജരായില്ല. ഇതോടെ സെപ്റ്റംബർ 18-ന് ഹാജരായി വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നൽകിയിട്ടുണ്ട്. രണ്ടാമത്തെ തവണയും ഹാജരായിട്ടില്ലെങ്കിൽ അങ്കിതയുടെ വിശദീകരണം കേൾക്കാതെ സർവീസിൽനിന്ന് പുറത്താക്കുന്ന നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. മാർച്ച് മുതൽ വാങ്ങിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരിച്ചുപിടിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.</p><p>അതേസമയം, മകൾക്കെതിരായ ആരോപണങ്ങൾ അങ്കിതയുടെ പിതാവും ജില്ലാ ആരോ​ഗ്യ ഓഫീസറുമായ ഡോ. രാജ്കുമാർ യാറ​ഗൽ നിഷേധിച്ചു. പിജി പഠനത്തിന് ചേർന്നശേഷം മകൾ സർക്കാർ ശമ്പളം വാങ്ങിയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.