
കണ്ണൂർ:തിരുവനന്തപുരം ആസ്ഥാനമായ പ്രൈം മെറിഡിയൻ ഷിപ്പിങ്ങാണ് അഴീക്കൽ -ലക്ഷദ്വീപ് സർവീസ് പുനരാരംഭിക്കുന്നത്.ഇതിന്റെ ഭാഗമായി ജൽജ്യോതി എന്ന ഉരു അഴീക്കൽ തുറമുഖത്തെത്തി.ചരക്ക് ലഭിക്കുന്ന മുറക്ക് സർവീസ് ആരംഭിക്കുമെന്ന് പോർട്ട് ഓഫീസർ ക്യാപ്റ്റൻ അറിയിച്ചു.
ജില്ലി,കമ്പി,സിമന്റ് തുടങ്ങിയ നിർമ്മാണ സാമഗ്രികളാണ് ഉരുവിൽ കൊണ്ട് പോകുക.തിരിച്ച് കൊപ്ര,ഉണക്കമീൻ ,തേങ്ങ എന്നിവ കൊണ്ട് വരും.