മുന്നോക്ക സംവരണ വിരുദ്ധ സമര പ്രഖ്യാപന കൺവെൻഷൻ 11ന്

മുന്നോക്ക സംവരണ വിരുദ്ധ സമര പ്രഖ്യാപന കൺവെൻഷൻ 11ന്


കൊച്ചി: ഭരണഘടനാ വിരുദ്ധമായ മുന്നോക്ക സാമ്പത്തിക സംവരണം കേന്ദ്രസർക്കാർ നടപ്പിലാക്കിയതിനെ ശരിവച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുന്നോക്ക സംവരണത്തെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള രാഷ്ട്രീയ തീരുമാനം ദേശീയ തലത്തിൽ ഉണ്ടാകേണ്ടതിന്റെ അനിവാര്യതയ്ക്കായി പിന്നാക്ക സമൂഹങ്ങളുടെ സംഘാത പ്രക്ഷോഭങ്ങളുടെ പ്രാരംഭം കുറിച്ചുകൊണ്ടുള്ള മുന്നോക്ക സംവരണ വിരുദ്ധ സമര പ്രഖ്യാപന കൺവെൻഷൻ 11നു വൈകുന്നേരം മൂന്നര മണിക്ക് എറണാകുളം വഞ്ചി ചത്വരത്തിൽ നടക്കും.

ജസ്റ്റിസ് പി കെ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്ന കൺവെൻഷനിൽ ജസ്റ്റിസ് കെ സുകുമാരൻ മുഖ്യാതിഥി ആയിരിക്കും. ഐ എച്ച് ആർ ഡബ്ല്യൂ ജനറൽ സെക്രട്ടറി ഫെലിക്സ് ജെ പുല്ലൂടൻ അധ്യക്ഷത വഹിക്കും.

ടി എ അഹമ്മദ് കബീർ, അഡ്വ എൻ ഡി പ്രേമചന്ദ്രൻ, ജോസഫ് ജൂഡ്, മുൻ എം പി ഡോ മനോജ്‌ കുരിശിങ്കൽ, എൻ കെ അലി, എം ഗീതാനന്ദൻ, സലിംകുമാർ, സി എസ് മുരളി ശങ്കർ, കെ പി സേതുനാത്, പ്രഫ കെ പി ശങ്കരൻ, ആദം അയൂബ്, തോമസ് മാത്യു, പി എ ഷാനവാസ്, ജോർജ്ജ് കാട്ടുനിലത്ത് തുടങ്ങി വിവിധ സമുദായ, മനുഷ്യവകാശ നേതാക്കൾ പ്രസംഗിക്കും. വിവിധ പ്രക്ഷോഭപരിപാടികൾ കൺവെൻഷൻ ആസൂത്രണം ചെയ്യും