ബഫർ സോണില്‍ പ്രതിഷേധം തണുപ്പിക്കാന്‍ സര്‍ക്കാര്‍; വിദഗ്ധ സമിതി കാലാവധി 2 മാസം കൂടി നീട്ടും

ബഫർ സോണില്‍ പ്രതിഷേധം തണുപ്പിക്കാന്‍ സര്‍ക്കാര്‍; വിദഗ്ധ സമിതി കാലാവധി 2 മാസം കൂടി നീട്ടും


തിരുവനന്തപുരം: ബഫർ സോണില്‍ പ്രതിഷേധം തണുപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ബഫർ സോൺ വിദഗ്ധ സമിതി കാലാവധി രണ്ട് മാസം കൂടി നീട്ടാന്‍ തീരുമാനിച്ചു. ഫീൽഡ് സര്‍വേ ഉടൻ തുടങ്ങാനും മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനമായി. ഫീൽഡ് സര്‍വേ എന്ന് മുതലെന്ന് വിദഗ്ധ സമിതി തീരുമാനിക്കും. 

ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ സുപ്രീംകോടതിയിൽ സാവാകാശം തേടും. ഉപഗ്രഹ സർവേ റിപ്പോർട്ടിന്മേൽ പരാതി നൽകാനുള്ള സമയ പരിധി അടുത്ത മാസം അഞ്ച് വരെ നീട്ടും. പരാതി നല്‍കാനുള്ള സമയ പരിധി ഈ മാസം 23 ന് തീരുകയായിരുന്നു. അതേസമയം, ഫീൽഡ് സർവേ അതിവേഗം തുടങ്ങും. ഫീൽഡ് സർവേ എപ്പോൾ തുടങ്ങണം എന്നതിൽ ഉടൻ ചേരുന്ന വിദഗ്ധ സമിതി യോഗം തീരുമാനിക്കും. ഹെൽപ് ഡെസ്ക്ക് വിപുലമാക്കും. റവന്യൂ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തും