ഭർതൃസഹോദരന്റെ സ്വകാര്യഭാഗം മുറിച്ചുമാറ്റി യുവതി, ഓടിരക്ഷപ്പെട്ടു, പിന്നാലെ അറസ്റ്റ്
പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ഭർതൃസഹോദരന്റെ സ്വകാര്യഭാഗം മുറിച്ച് മാറ്റി യുവതി. തന്റെ സഹോദരിയെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് 20കാരനായ യുവാവിനോട് സ്ത്രീ ക്രൂരത കാട്ടിയത്. ഭർത്താവിന്റെ സഹോദരനും യുവതിയുടെ സഹോദരിയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ, വീട്ടുകാർ അവരുടെ എതിർത്തതിനെ തുടർന്ന് യുവാവ് വിവാഹം കഴിക്കാൻ വിസമ്മതിച്ചു. ഇതിൽ പ്രകോപിതയായ യുവതി ഭർതൃസഹോദരനെ ആക്രമിക്കുകയായിരുന്നു. ഉമേഷ് എന്ന യുവാവാണ് ആക്രമണത്തിനിരയായത്. ശസ്ത്രക്രിയ പൂർത്തിയായ ഇയാൾ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നു. സഹോദരന്റെ ഭാര്യയായ മഞ്ജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.</p><p>ഒക്ടോബർ 16 നാണ് സംഭവം നടന്നത്. മഞ്ജുവിന്റെ സഹോദരിയുമായി ഉമേഷ് വളരെക്കാലമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ അയാൾ മറ്റൊരാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇത് യുവതിയെ ഹൃദയം തകർക്കുകയും വിഷാദത്തിലാക്കുകയും ചെയ്തു. സഹോദരിയുടെ അവസ്ഥ കണ്ട് കോപാകുലയായ മഞ്ജു ഉമേഷിനെ ഉറക്കത്തിൽ ആക്രമിച്ച് പ്രതികാരം ചെയ്തു. ആക്രമണത്തിന് ശേഷം ഉമേഷ് വേദന കൊണ്ട് നിലവിളിച്ചെങ്കിലും മഞ്ജു വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു. </p><p>ഉമേഷിന്റെ നിലവിളി കേട്ട് ഉമേഷിന്റെ സഹോദരൻ മുറിയിലേക്ക് ഓടിയെത്തിയപ്പോൾ ഉമേഷ് രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. കുടുംബാംഗങ്ങൾ ഉമേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഉമേഷിന്റെ ആരോഗ്യം പൂർണമായി സുഖം പ്രാപിക്കാൻ ഏഴ് മുതൽ എട്ട് മാസം വരെ എടുത്തേക്കാമെന്നും ഡോക്ടർമാർ പറഞ്ഞു.