കുര്‍ളയില്‍ 42കാരി കൂട്ട ബലാത്സംഗത്തിനിരയായി; ലൈറ്റര്‍ ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങള്‍ പൊള്ളിച്ച് യുവാക്കള്‍

മുംബൈയിലെ കുർളയിൽ 42 കാരി അതിക്രൂരമായി കൂട്ട ബലാത്സംഗത്തിന് ഇരയായി. മൂന്ന് പേർ ചേർന്ന് 42കാരിയെ കത്തിമുനയിൽ ബലാത്സംഗം ചെയ്യുകയും സിഗരറ്റ് ലൈറ്റർ ഉപയോഗിച്ച് സ്വകാര്യഭാഗങ്ങളിൽ പൊള്ളലേൽപിക്കുകയും ചെയ്യുകയായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് 42കാരിയുള്ളത്. ഇവരുടെ പരാതിയിൽ ബബ്‍ലു, വസീം, മുന്ന എന്നീ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നവംബർ 30ന് പുലർച്ചെയായിരുന്നു സംഭവം. സ്ത്രീ വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് അതിക്രമിച്ച് കയറിയാണ് മൂവര്‍ സംഘം ക്രൂരകൃത്യം നടത്തിയത്.