മുംബൈ: പ്രായപൂര്‍ത്തിയാകാത്ത 180 കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ 19കാരനെ പോലിസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ അംരാവതിയിലാണ് നാടിനെ നടുക്കിയ സംഭവം. അമരാവതിയിലെ പരാട്വാഡ സ്വദേശിയായ മുഹമ്മദ് അയാസ് (തന്‍വീര്‍19) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടികളെ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് 19കാരന്റെ രീതി. പല സ്ഥലങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയ വഴി കറക്കി എടുത്ത് മുംബൈയിലും പുണെയിലും എത്തിച്ച് ലൈംഗികചൂഷണത്തിന് ഇരയാക്കിയതായി പോലിസ് വ്യക്തമാക്കി.
ഇത്തരത്തില്‍ 350ലേറെ വിഡിയോകള്‍ പൊലീസ് ഇയാളില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച മുഹമ്മദ് അയാസ് എന്ന അയാന്‍ അഹമദ് തന്‍വീറും സുഹൃത്തായ ഉജേര്‍ ഖാനും(20) തമ്മിലുണ്ടായ സാമ്പത്തികതര്‍ക്കമാണ് പീഡനപരമ്പര പുറത്തറിയാന്‍ കാരണമായതെന്നാണ് വിവരം. ഇരുവരും നിലവില്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. പ്രണയം നടിച്ച് വശീകരിച്ചാണ് അയാന്‍ തന്‍വീര്‍ പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണംചെയ്തിരുന്നത്. ഈ വിഡിയോകള്‍ ഉപയോഗിച്ച് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുകയും അനാശ്യാസത്തിന് പ്രേരിപ്പിക്കുകയും ചെയ്‌തെന്നും അതിജീവിതകള്‍ ആരോപിക്കുന്നു. ചില വിഡിയോകള്‍ ഇയാള്‍ ഓണ്‍ലൈനിലും പ്രചരിപ്പിച്ചിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാം, വാട്‌സാപ്, സ്‌നാപ്ചാറ്റ് ഗ്രൂപ്പുകളിലൂടെയാണ് ഇയാള്‍ കുട്ടികളെ പരിചയപ്പെട്ടതെന്ന് രാജ്യസഭ എംപി അനില്‍ ബോണ്ടെ പൊലീസിന് നല്‍കിയ മെമ്മോറാണ്ടത്തില്‍ പറയുന്നു. അംരാവതിയിലെ വാടകവീട്ടില്‍വെച്ചാണ് മിക്ക പെണ്‍കുട്ടികളെയും പ്രതി ഉപദ്രവിച്ചത്. സുഹൃത്തായ ഉജേര്‍ ഖാനായിരുന്നു ഇതിന്റെ വീഡിയോ ചിത്രീകരിച്ചിരുന്നത്. തുടര്‍ന്ന് ഈ വീഡിയോ കാണിച്ച് പ്രതികള്‍ പെണ്‍കുട്ടികളെ വീണ്ടും ഭീഷണിപ്പെടുത്തിയതായും വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചതായും പോലീസ് പറഞ്ഞിരുന്നു.
അടുത്തിടെ അയാന്‍ തന്‍വീറും ഉജേര്‍ ഖാനും തമ്മിലുണ്ടായ സാമ്പത്തിക തര്‍ക്കത്തിന് പിന്നാലെയാണ് അയാന്‍ തന്‍വീറിന്റെ അശ്ലീലവീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതെന്നാണ് പോലീസ് പറയുന്നത്. അയാന്‍ തന്‍വീറിനെ അപകീര്‍ത്തിപ്പെടുക എന്നതായിരുന്നു ഉജേര്‍ ഖാന്റെ ഉദ്ദേശ്യം. എന്നാല്‍, അശ്ലീലവീഡിയോ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാര്‍ തന്നെ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. ബിജെപി എംപി ഉള്‍പ്പെടെയുള്ളവരും പരാതി നല്‍കി. തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തി യുവാക്കളെ അറസ്റ്റ്ചെയ്തത്.
കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചില്ലെങ്കില്‍ സൂപ്രണ്ട് ഓഫിസിനു മുന്നില്‍ പ്രതിഷേധിക്കുമെന്നും എംപിയുടെ കത്തിലുണ്ട്. അയാസ് ഓള്‍ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമീന്റെ (എഐഎഐഎം) മുന്‍ ഓഫിസ് ഭാരവാഹി ആയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, പ്രതി മുഹമ്മദ് അയാസിന്റെ വീട് അചല്‍പുര്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും നേരത്തെ തന്നെ അയാസിന്റെ കുടുംബത്തിന് നോട്ടിസ് നല്‍കിയിരുന്നുവെന്നുമാണ് മുന്‍സിപ്പല്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.
