തീവണ്ടിയിലെ ലഗേജ് ബര്‍ത്തിലിരുന്ന് യാത്രക്കാരിക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ച 45-കാരന്‍ അറസ്റ്റില്‍

തീവണ്ടിയിലെ ലഗേജ് ബര്‍ത്തിലിരുന്ന് യാത്രക്കാരിക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ച 45-കാരന്‍ അറസ്റ്റില്‍തീവണ്ടിയിലെ ലഗേജ് ബര്‍ത്തിലിരുന്ന് യാത്രക്കാരിക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ച ആള്‍ പിടിയില്‍. പയ്യോളി കോയമ്പ്രത്ത് മീത്തല്‍ രാജു(45)വിനെയാണ് കണ്ണൂര്‍ റെയില്‍വേ പോലീസ് എസ്.ഐ. പി.കെ.അക്ബറും സംഘവും അറസ്റ്റ് ചെയ്തത്.

ഡിസംബര്‍ രണ്ടിന് മംഗളൂരു-തിരുവനന്തപുരം പരശുറാം എക്‌സ്പ്രസിലായിരുന്നു സംഭവം. പരാതിക്കാരിയും മാതാവും കാഞ്ഞങ്ങാട്ടുനിന്ന് തിരുവല്ലയിലേക്ക് ജനറല്‍ കോച്ചില്‍ യാത്ര ചെയ്യുന്നതിനിടെ ലഗേജ് ബര്‍ത്തിലിരുന്ന് രാജു നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നു.


തുടര്‍ന്ന് യുവതി ഇയാളുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തി ബന്ധുവിനെ അയച്ചുനല്‍കി. ട്രെയിന്‍ തലശ്ശേരിയിലെത്തിയപ്പോള്‍ ഇയാള്‍ വണ്ടിയില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു. പിറ്റേദിവസം കണ്ണൂര്‍ റെയില്‍വേ പോലീസില്‍ യുവതി പരാതി നല്‍കി. പിന്നാലെ രാജുവിന്റെ ഫോട്ടോ പതിച്ച ലുക്കൗട്ട് നോട്ടീസ് വിവിധ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പതിച്ചിരുന്നു. എസ്.ഐ. കെ.സുനില്‍കുമാര്‍, എ.എസ്.ഐ. മനോജ്കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ സംഗീത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.