ഇരിട്ടി നഗരസഭകേരളോത്സവം സമാപിച്ചു

ഇരിട്ടി നഗരസഭ
കേരളോത്സവം സമാപിച്ചു.


 ഇരിട്ടി: നവംബർ  12 മുതൽ ആരംഭിച്ച ഇരിട്ടി നഗരസഭ കേരളോത്സവം വളള്യാട് ഗ്രൗണ്ടിൽ നടന്ന ഫുട്ബോൾ മത്സരത്തോടെ അവസാനിച്ചു. സമാപന പരിപാടികൾ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  പി.പി.ദിവ്യ  ഉത്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ബിനോയ് കുര്യൻ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. വൈസ് ചെയർമാൻ പി.പി.ഉസ്മാൻ, സ്റ്റാറ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.സോയ, പി.കെ.ബൾക്കിസ്, കൗൺസിലർമാരായ കെ.മുരളിധരൻ, പി.രഘു,  പി .പി.ജയലക്ഷ്മി നഗരസഭ സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ യൂത്ത് കോ-ഓഡിനേറ്റർ പി.ശ്യാംജിത്ത് എന്നിവർ സംസാരിച്ചു. കലാ - കായിക മത്സരത്തിൽ ഉളിയിൽ സമന്വയ ആർട്സ് & സ്പോർട്ട്സ് ക്ലബ്ബ് ഓവറോൾ ചാമ്പ്യൻമാരായി.