ബജറ്റ് ടൂറിസം: കണ്ണൂര്‍-വാഗമണ്‍-കുമരകം പാക്കേജ് ഒരുങ്ങി


ബജറ്റ് ടൂറിസം: കണ്ണൂര്‍-വാഗമണ്‍-കുമരകം പാക്കേജ് ഒരുങ്ങി
കണ്ണൂര്‍: കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ നടത്തുന്ന വാഗമണ്‍-കുമരകം പാക്കേജ് ഒരുങ്ങി. ഡിസംബര്‍ ഒമ്പതിന് വൈകീട്ട് ഏഴ് മണിക്ക് പുറപ്പെട്ട് 12ന് രാവിലെ അഞ്ച് മണിക്ക് കണ്ണൂരില്‍ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്. ആദ്യ ദിനം വാഗമണില്‍ ഓഫ് റോഡ് ജീപ്പ് സഫാരി, സൈറ്റ് സീയിംഗ്, ക്യാംപ് ഫയര്‍, രണ്ടാം ദിനത്തില്‍ കുമരകത്ത് ഹൗസ് ബോട്ടില്‍ ഭക്ഷണവും മ്യൂസിക് പ്രോഗ്രാമുകളുമുള്‍പ്പെടെ അഞ്ച് മണിക്കൂര്‍. കൂടാതെ ഒരു മണിക്കൂര്‍ മറൈന്‍ ഡ്രൈവ് സന്ദര്‍ശനം. ഇതിന് ശേഷം വൈകീട്ട് ഏഴിന് തിരിച്ച് പുറപ്പെടും. ഭക്ഷണവും താമസവും ഉള്‍പ്പെടെ ഒരാള്‍ക്ക് 3900 രൂപയാണ് നിരക്ക്. ബുക്കിംഗിന് ബന്ധപ്പെടുക: 9496131288, 9605372288, 8089463675