നിയമസഭ സമ്മേളനം ഇന്ന് മുതൽ,പിൻവാതിൽ നിയമനമുന്നയിക്കാൻ പ്രതിപക്ഷം

നിയമസഭ സമ്മേളനം ഇന്ന് മുതൽ,പിൻവാതിൽ നിയമനമുന്നയിക്കാൻ പ്രതിപക്ഷം

പതിനഞ്ചാം കേരള നിയമ സഭയുടെ ഏഴാം സമ്മേളനം ഇന്ന് മുതൽ.14 സർവ്വകലാശാലകളുടെ ചാൻസല‍ർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റാൻ ഉള്ള ബില്ലുകൾ ആണ് ഈ സമ്മേളനത്തിന്റെ സവിശേഷത.ആദ്യ ദിനം തിരുവന്തപുരം നഗരസഭയിലെ കത്ത് വിവാദം അടക്കം ഉയർത്തി പിൻവാതിൽ നിയമനത്തിൽ പ്രതിപക്ഷം അടിയന്തിര പ്രമേയമായി ഉന്നയിക്കും.