കാസർകോട് കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു

കാസർകോട് കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു



കാസർഗോഡ് നീലേശ്വരം കൊല്ലം പാറ
മഞ്ഞളക്കാട് കാറും , ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. കരിന്തളം സ്വദേശികളായ കെ കെ ശ്രീരാഗ്, കിഷോർ, കൊന്നക്കാട് സ്വദേശി അനുഷ് എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൂന്നു പേരും സംഭവ സ്ഥലത്തു വച്ച് തന്നെ മരണപ്പെട്ടു.

കൊന്നക്കാട് ഭാഗത്തേക്കൂ പോയ കാറിലേക്ക് നീലേശ്വരം ഭാഗത്തേക്ക് കരിങ്കല്ല് കയറ്റിവന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു.

കെ എസ് ഇ ബി കരാർ തൊഴിലാളികളാണ് മരിച്ച മൂന്നു പേരും. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന കരിന്തളം സ്വദേശി ബിനുവിനെ ഗുരുതര പരുക്കുകളോടെ കണ്ണൂരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.