വധുവിന്‍റെ വീട്ടുകാര്‍ നല്‍കിയ ' സ്ത്രീധനം'വരന്‍ മണ്ഡപത്തില്‍ വെച്ച് തിരിച്ചു നല്‍കി

വധുവിന്‍റെ വീട്ടുകാര്‍ നല്‍കിയ ' സ്ത്രീധനം'വരന്‍ മണ്ഡപത്തില്‍ വെച്ച് തിരിച്ചു നല്‍കിസ്ത്രീധനത്തെ ചൊല്ലി ഭാര്യമാരെ നിരന്തരം പീഡിപ്പിക്കുന്ന ഭര്‍ത്താക്കന്‍മാരുടെ വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ വിവാഹദിവസം വധുവിന്‍റെ വീട്ടുകാര്‍ നല്‍കിയ സ്ത്രീധനം മണ്ഡപത്തില്‍ വെച്ച് തന്നെ തിരികെ ഏല്‍പ്പിച്ച് മാതൃകയാവുകയാണ് ഉത്തര്‍ പ്രദേശിലെ മുസാഫറാനഗര്‍ സ്വദേശി സൗരഭ് ചൗഹാൻ എന്ന യുവാവ്.

വധുവിന്‍റെ പിതാവ് സ്ത്രീധനമായി നല്‍കിയ 11 ലക്ഷം രൂപയും ആഭരണങ്ങളുമാണ് സൗരഭ് ചൗഹാൻ തിരിച്ചു നല്‍കിയത്. പകരം ഒരു രൂപ ‘ഷാഗുണ്‍’ ആയി സ്വീകരിക്കുകയും ചെയ്തു. ടിറ്റാവി പോലീസ് സ്റ്റേഷൻ പരിധിയിലെ ലഖൻ ഗ്രാമത്തില്‍ വെള്ളിയാഴ്ച നടന്ന വിവാഹ ചടങ്ങിലാണ് ഈ മാതൃകപരമായ പ്രവൃത്തി നടന്നതെന്ന്  വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹിതരായ വരൻ സൗരഭ് ചൗഹാൻ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥനും വധു പ്രിൻസി വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍റെ മകളുമാണ്.സൗരഭിന്‍റെ തീരുമാനത്തെ ഗ്രാമവാസികള്‍ അഭിനന്ദിച്ചു.