ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകൻ മരിച്ചു

ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകൻ മരിച്ചു


പത്തനംതിട്ട: ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകൻ മരിച്ചു. ആന്ധ്ര സ്വദേശി തേജ  (22) ആണ് ചോര ഛർദിച്ച് മരിച്ചത്. കഴിഞ്ഞ ദിവസം ഇയാൾ പഴനിയിൽ വെച്ചും ചോര ഛർദിച്ചതായി ഒപ്പമുള്ള തീർത്ഥാടകർ പറയുന്നു. അവശനിലയിലാണ് ഇയാൾ മല കയറിയത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അതിനിടെ, പാലാ പൊന്‍കുന്നം റോഡില്‍ ശബരിമല തീര്‍ര്‍ത്ഥാകരുടെ വാഹനം അപകടത്തില്‍പെട്ട് നാല് പേര്‍ക്ക് പരിക്കേറ്റു. എലിക്കുളത്തിന് സമീപം മഞ്ചക്കുഴിയിലാണ് കാറും ടാങ്കര്‍ ലോറിയുമായി ഇടിച്ചത്. അപകടത്തില്‍ കോതമംഗലം സ്വദേശികളായ ശശി, ഷിജു, ബിജു, 7 വയസുകാരന്‍ അഭിനനവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ട് പേരുടെ വാരിയെല്ലിന് പൊട്ടലുണ്ട്. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ വരുംവഴിയായിരുന്നു അപകടം. പരിക്കേറ്റവരെ പാലാ ജനറലാശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.