യുവതി ഭർതൃവീട്ടിൽ മരിച്ചനിലയിൽ: ദുരൂഹത ആരോപിച്ച് വീട്ടുകാർ

യുവതി ഭർതൃവീട്ടിൽ മരിച്ചനിലയിൽ: ദുരൂഹത ആരോപിച്ച് വീട്ടുകാർ


റിൻഷ

  • തൃശൂർ: പെരുമ്പിലാവിലെ ഭർത്താവിന്റെ വാടകവീട്ടില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. ചിറമനേങ്ങാട് നെല്ലിയപറമ്പില്‍ റാഷിദിന്റെ ഭാര്യ റിന്‍ഷയെയാണ് (ഗ്രീഷ്മ-25) തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

കോഴിക്കടയിലെ ജീവനക്കാരനായ റാഷിദ് വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ തുറക്കുകയായിരുന്നു. അപ്പോഴാണ് സംഭവം അറിയുന്നത്. ഇവര്‍ക്ക് രണ്ടുവയസ്സുള്ള മകനുണ്ട്.


ആറുവര്‍ഷംമുമ്പാണ് ചിറമനേങ്ങാട് കുറഞ്ചിയില്‍ ഞാലില്‍ ചന്ദ്രന്റെ മകള്‍ ഗ്രീഷ്മയും റാഷിദും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് ഗ്രീഷ്മയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും റാഷിദ് മകളെ മര്‍ദിക്കാറുണ്ടെന്നും ഗ്രീഷ്മയുടെ രക്ഷിതാക്കള്‍ പൊലീസിനോട് പറഞ്ഞു.


തഹസില്‍ദാര്‍ എം കെ അജികുമാര്‍, എസ് എച്ച് ഒ യു കെ ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രാഥമികപരിശോധന പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി