സിവിൽ ഡിഫൻസ് ആൻറ് ഹോം ഗാർഡ്സ് റൈസിംഗ് ഡേ
ഇരിട്ടി: ഡിസംബർ 6 ന് ദേശീയ തലത്തിൽ നടക്കുന്ന സിവിൽ ഡിഫൻസ് ആൻറ് ഹോം ഗാർഡ്സ് റൈസിംഗ് ഡേ ആചരണത്തിന്റെ ഭാഗമായി ഇരിട്ടി അഗ്നിരക്ഷാ നിലയത്തിലും പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ പയഞ്ചേരി മുക്കിൽ നിന്നും സിവിൽ ഡിഫൻസ് വാര്ഡന്മാരുടെ നേതൃത്വത്തിൽ ആരംഭിച്ച ദീപശിഖാ പ്രയാണം ഇരിട്ടി സ്റ്റേഷനിൽ അവസാനിച്ചു.
തുടർന്ന് ഇരിട്ടി നിലയത്തിൽ നടന്ന ചടങ്ങിൽ സിവിൽഡിഫൻസ് കോഡിനേറ്ററും ഫയർ ആൻറ് റെസ്ക്യൂ ഓഫീസറുമായ എൻ.ജി. അശോകൻ പതാക ഉയർത്തി. വാർഡൻ അനീഷ്കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ ഡോളമി മുണ്ടാന്നൂർ, ലീഡിങ് ഫയർ ഓഫീസർ ജിബി ഫിലിപ്പ്, ഫെയർ ആൻറ് റെസ്ക്യൂ ഓഫീസർ വി. രാജൻ എന്നിവർ സംസാരിച്ചു.