കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട



മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 47 ലക്ഷത്തിന്റെ സ്വർണവുമായി കണ്ണൂർ സ്വദേശി നസീർ കസ്റ്റംസ് പിടിയിൽ. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 889 ഗ്രാം സ്വർണമാണ് പിടികൂടിയത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ സി. വി.ജയകാന്ത്,സൂപ്രണ്ട് അസീബ് ചേന്നാട്ട് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്