ബംഗളൂരുവിൽ നീന്തല്‍ മത്സരത്തിനിടെ മലയാളി വിദ്യാർഥി ഷോക്കേറ്റു മരിച്ചു

ബംഗളൂരുവിൽ നീന്തല്‍ മത്സരത്തിനിടെ മലയാളി വിദ്യാർഥി ഷോക്കേറ്റു മരിച്ചു


: നീന്തൽ മത്സരത്തിനിടെ മലയാളി വിദ്യാർഥി ഷോക്കേറ്റു മരിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം. 12-ാം ക്ലാസുകാരനായ റോഷൻ റഷീദാണ് മരിച്ചത്. സ്വിമ്മിങ് ബോർഡിന് സമീപത്ത് നിന്നാണ് റോഷന് വൈദ്യുതാഘാതമേറ്റത്. സിബിഎസ്ഇ സൗത്ത് സോൺ നീന്തൽ മത്സരം നടക്കുന്ന കെങ്കേരി ഹോബ്ലിയിലെ ടാറ്റഗുനിയിലെ കുമ്പളഗോഡു റോഡിലെ എൻപിഎസ്-അഗാരയിലാണ് സംഭവം നടന്നത്.

സംഭവത്തിൽ വിദ്യാർഥിയുടെ ബന്ധു അഗര നാഷണൽ പബ്ലിക് സ്കൂള്‍ അധികൃതര്‍ക്കെതിരെ പരാതി നൽകി.ആറു ദിവസം നീണ്ടുനിൽക്കുന്ന മത്സരത്തിൽ പങ്കെടുക്കാനായാണ് റോഷൻ ബംഗളൂരുവിലെത്തിയത്. കുളത്തിൽനിന്നിറങ്ങിയ ഉടൻ റോഷൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.