'ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിൽ പൂർണ പരാജയം,സർക്കാരിനും ദേവസ്വം ബോർഡിനും ഗുരുതര വീഴ്ച' വി ഡി സതീശന്‍

'ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിൽ പൂർണ പരാജയം,സർക്കാരിനും ദേവസ്വം ബോർഡിനും ഗുരുതര വീഴ്ച' വി ഡി സതീശന്‍


കൊച്ചി:ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. കോവിഡിന് ശേഷമുള്ള സമയത്ത് തീർത്ഥാടകരുടെ ബാഹുല്യം കൂടുമെന്ന് സർക്കാരിനും ദേവസ്വം ബോർഡിനും തിരിച്ചറിയാൻ കഴിയാത്തത്  ഗുരുതരമായ വീഴ്ചയാണ്.  ഇക്കാര്യങ്ങൾ പ്രതിപക്ഷം പല തവണ ചൂണ്ടിക്കാട്ടിയിട്ടും സർക്കാർ അലംഭാവം കാട്ടി.നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരും ശബരിമല സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണം. തീർത്ഥാടനകാലം കഴിയുന്നതുവരെ ഉത്തരവാദിത്തപ്പെട്ട ഒരു മന്ത്രിക്ക് ശബരിമലയുടെ പൂർണ നിയന്ത്രണം നൽകണം. ഇത്തവണത്തെ ശബരിമല തീർത്ഥാടനത്തിൽ സർക്കാർ നേരിട്ട് ഇടപെട്ടിട്ടില്ല. തീർത്ഥാടകരുടെയും ഭക്തജനങ്ങളുടെയും ആശങ്ക സർക്കാർ അടിയന്തരമായി പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് ശബരിമലയിലെ ദർശന സമയത്തിൽ ക്രമീകരണം ഏര്‍പ്പെടുത്തി. തിരക്ക് ഏറെയുളള ദിവസങ്ങളിൽ രാത്രി 11.30നാകും നടയടക്കുക. പ്രതിദിനം തീർത്ഥാടകരുടെ  എണ്ണം 85,000ൽ പരിമിതപ്പെടുത്തണമെന്ന് പൊലീസ്  സർക്കാരിനെ അറിയിച്ചു .

തിരക്കുളള ദിവസങ്ങളിൽ രാത്രി 11.30നാകും ഹരിവരാസനം പാടി നടയടക്കുക. അല്ലാത്തപ്പോൾ 11നും.  ദർശന സമയം ഒരുമണിക്കൂർ  കൂടി നീട്ടുന്ന  കാര്യത്തിൽ തന്ത്രിയുടെയുൾപ്പെടെ അഭിപ്രായമറിഞ്ഞ ശേഷം ഹൈക്കോടതിയിൽ ദേവസ്വം ബോഡ് നിലപാടറിയിക്കും. തിരക്ക് നിയന്ത്രണാതീതമാകുന്നതിനാൽ പ്രതി ദിന ബുക്കിംഗ് കുറയ്ക്കണമെന്ന നിർദ്ദേശം പൊലീസ് മുന്നോട്ടുവച്ചിട്ടുണ്ട്. നിലവിൽ 1.2 ലക്ഷമാണ് ഓൺലൈൻ ബുക്കിംഗിന്റഎ പരിധി.  ദിവസും ഇത്രയും പേർ മലകയറിയാൽ തിരക്ക് നിയന്ത്രണാതീതമാകുമെന്ന് പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. നിലയ്ക്കലിലെ പാർക്കിംഗ്, ഗതാഗത കുരുക്ക് തുടങ്ങിയവയെയും ഇത് കാര്യമായി ബാധിക്കും. പ്രതിദിന ബുക്കിംഗ് 850000ൽ നിജപ്പെടുത്തണമെന്ന പൊലീസ് നിലപാട് ഹൈക്കോടതിയെയും അറിയിക്കും. തിങ്കളാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമാകും,