മദ്യലഹരിയില്‍ അമ്മയെയും മകളെയും കുത്തി കൊല്ലാന്‍ ശ്രമിച്ച അയൽവാസി പിടിയിൽ

മദ്യലഹരിയില്‍ അമ്മയെയും മകളെയും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച അയൽവാസി പിടിയിൽ. അമ്പുരി സ്വദേശി സൊബാസ്റ്റ്യനെയാണ് വെള്ളറട പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അമ്പൂരി സ്വദേശികളായ റെജീ വർഗ്ഗീസ്, മകൾ ആര്യമോൾ എന്നിവരെയാണ് അയൽവാസിയായ സൊബാസ്റ്റ്യൻ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. റെജിയുടെ സഹോദരൻ ഷിജുവും സൊബാസ്റ്റ്യനുമായി നേരത്തെ വാക്കേറ്റമുണ്ടായിരുന്നു.
ഇതിൽ റെജീ ഇടപെട്ടതിന്റെ വൈരാഗ്യം മൂലമാണ് മദ്യലഹരിയിലെത്തിയ സെബാസ്റ്റ്യന്‍ ഇരുവരെയും കുത്തിയതെന്നാണ് വിവരം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അമ്മയും മകളും തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്.