കെ.ഇ. നാരായണൻ മാസ്റ്ററുടെ സപ്തതി ആഘോഷിച്ചു

കെ.ഇ. നാരായണൻ മാസ്റ്ററുടെ സപ്തതി ആഘോഷിച്ചു 



ഇരിട്ടി : ദീർഘകാലമായി കീഴൂർ മഹാദേവക്ഷേത്രസമിതി സിക്രട്ടറിയായി പ്രവർത്തിച്ചുവരുന്ന കെ.ഇ. നാരായണൻ മാസ്റ്ററുടെ സപ്തതി  ക്ഷേത്രസമിതിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ക്ഷേത്രം നടരാജ മണ്ഡപത്തിൽ നടന്ന ചടങ്ങിൽ സമിതി പ്രസിഡന്റ് കെ. ഭുവനദാസൻ വാഴുന്നവർ അദ്ധ്യക്ഷനായി. സപ്തതി ആഘോഷിക്കുന്ന കെ.ഇ. നാരായണൻ മാസ്റ്ററെ ഭുവനദാസൻ വാഴുന്നവരും  നവതി ആഘോഷിക്കുന്ന  കീഴൂരിലെ പിള്ളിയാടി നാരായണൻ നായരെ ക്ഷേത്ര സമിതി വൈസ് പ്രസിഡന്റ് എം. പ്രതാപനും പൊന്നാട അണിയിച്ച് ആദരിച്ചു. മാതൃ സമിതി പ്രസിഡന്റ് കമലാക്ഷി അമ്മ, കെ. കിഷോർ, ജി. ശശിധരൻ നായർ, കെ.ഇ. കമലകുമാരി, എം. സുരേഷ് ബാബു, ബിന്ദു രമേശൻ എന്നിവർ സംസാരിച്ചു. ഭക്തജനങ്ങൾക്കായി അന്നദാനവും നടന്നു.