ഉളിക്കലിൽ രാത്രിയുടെ മറവിൽ ബി ജെ പി യുടെ കൊടികളും പോസ്റ്ററുകളും നശിപ്പിച്ചതായി പരാതി

രാത്രിയുടെ മറവിൽ ബി ജെ പി യുടെ കൊടികളും പോസ്റ്ററുകളും നശിപ്പിച്ചതായി പരാതി 


ഉളിക്കൽ: രാത്രിയുടെ മറവിൽ ബി ജെ പി യുടെ കൊടികളും പോസ്റ്ററുകളും നശിപ്പിച്ചതായി പരാതി. ഉളിക്കൽ പഞ്ചായത്തിലെ പരിക്കളത്ത് തികച്ചും സമാധാന അന്തരീക്ഷം നിലനിൽക്കുന്ന സ്ഥലത്ത് സ്വർഗീയ കെ ടി ജയകൃഷ്ണൻ മാസ്റ്ററുടെ ബലിദാൻ ദിനത്തിനോട് അനുബന്ധിച്ച് സ്ഥാപിച്ചിരുന്ന പോസ്റ്ററുകളും സംഘപരിവാർ പ്രസ്ഥാനങ്ങളുടെ കൊടികളും കഴിഞ്ഞ രാത്രിയിൽ നശിപ്പിക്കപ്പെട്ടത് ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണെന്ന് ബി ജെ പി. പ്രദേശത്ത് കലാപം സൃഷ്ടിക്കണമെന്ന് ഗൂഢ ലക്ഷ്യത്തോടുകൂടി എന്ന് മനസ്സിലാക്കുന്ന രീതിയിൽ ആണ് പോസ്റ്ററുകളും കൊടികളും നശിപ്പിക്കപ്പെട്ടിരിക്കുന്നത്. തികഞ്ഞ സമാധാന മേഖലയായ ഉളിക്കലിൽ ഇത്തരം പ്രവർത്തികൾ ആരുടെ ഭാഗത്തുണ്ടായാലും അത് അനുവദിച്ചു കൊടുക്കുവാൻ ആവുന്നതല്ല  എങ്കിലും നാട്ടിൽ സമാധാനാ അന്തരീക്ഷം നിലനിൽക്കേണ്ടതുണ്ട് എന്നത് കൊണ്ട് തന്നെ പ്രതികളെ കണ്ടെത്തി പ്രതികൾക്കെതിരെ കർശനമായ നിയമ നടപടികൾ  സ്വീകരിക്കണമെന്നും മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉള്ള മുൻകരുതലും ജാഗ്രതയും സ്വീകരിക്കണമെന്നും ഭാരതീയ ജനതാ പാർട്ടി  ഉളിക്കൽ പഞ്ചായത്ത് കമ്മിറ്റി ഉളിക്കൽ പോലീസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
പരിക്കളത് നടന്ന പ്രതിഷേധ സംഗമത്തിൽ ബിജെപിയുടെ ഇരിക്കൂർ മണ്ഡലം പ്രസിഡണ്ട് ശ്രീ അജികുമാർ കരയിൽ, ജനറൽ സെക്രട്ടറി ശ്രീ എ കെ മനോജ് മാസ്റ്റർ, മണ്ഡലം വൈസ് പ്രസിഡണ്ട് സുരേഷ് ബാബു എം എൻ, ഉളിക്കൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ശ്രീ രജിമോൻ  കെ ആർ, ജനറൽ സെക്രട്ടറി ദിലീപ് എം എസ്, സുകുമാരൻ പരിക്കളം പാർട്ടി ജില്ലാ കമ്മിറ്റിയംഗം ശ്രീ പി കെ സുധാകരൻ, രാജൻ പരിക്കളം അശ്വന്ത് പരിക്കളം എന്നിവർ സംസാരിച്ചു.