ബഫർ സോൺ: പ്രായോഗിക ബുദ്ധിമുട്ടുകളും പരിഗണിക്കണം

ബഫർ സോൺ: പ്രായോഗിക ബുദ്ധിമുട്ടുകളും പരിഗണിക്കണം

സം​​​ര​​​ക്ഷി​​​ത വ​​​ന​​​ങ്ങ​​​ളോ​​​ടു ചേ​​​ർ​​​ന്ന് ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ർ പ​​​രി​​​സ്ഥി​​​തി ലോ​​​ല മേ​​​ഖ​​​ല (ബ​​​ഫ​​​ർ സോ​​​ണ്‍) നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കു​​​ന്ന​​​തി​​​ൽ ഓ​​​രോ സ്ഥ​​​ല​​​ത്തെ​​​യും യ​​​ഥാ​​​ർ​​​ഥ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ​​​കൂടി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി.


ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ർ പ​​​രി​​​സ്ഥി​​​തിലോ​​​ല മേ​​​ഖ​​​ല നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ പ്രാ​​​യോ​​​ഗി​​​ക ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് കോ​​​ട​​​തി വാ​​​ക്കാ​​​ൽ ഈ ​​​പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ​​​ത്. ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ബി.​​​ആ​​​ർ. ഗ​​​വാ​​​യ്, വി​​​ക്രംനാ​​​ഥ് എ​​​ന്നി​​​വ​​​രു​​​ടെ ബെ​​​ഞ്ചാ​​​ണ്, ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ർ ബ​​​ഫ​​​ർ സോ​​​ൺ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യ കോ​​​ട​​​തി നി​​​ർ​​​ദേ​​​ശ​​​ത്തി​​​ൽ ഇ​​​ള​​​വ് വേ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​ക​​​ളി​​​ൽ വാ​​​ദം കേ​​​ൾ​​​ക്കു​​​ന്ന​​​ത്.


ചി​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ന​​​ഗ​​​രപ്ര​​​ദേ​​​ശ​​​ങ്ങ​​​ളോ​​​ടു ചേ​​​ർ​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ത വ​​​ന​​​മേ​​​ഖ​​​ല​​​ക​​​ളും ഉ​​​ണ്ട്. വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി അ​​​വി​​​ടെ പ​​​ല​​​ത​​​രം നാ​​​ഗ​​​രിക പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ന്നുവ​​​രു​​​ന്ന​​​താ​​​ണ്.


അ​​​ത്ത​​​രം സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ർ പ​​​രി​​​ധി നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് ചി​​​ല പ്രാ​​​യോ​​​ഗി​​​ക ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ ഉ​​​ണ്ടെ​​​ന്ന് ജ​​​സ്റ്റീ​​​സ് ഗ​​​വാ​​​യ് പ​​​റ​​​ഞ്ഞു. ജ​​​യ്പുർ ന​​​ഗ​​​ര​​​ത്തി​​​ൽ​​​നി​​​ന്ന് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലേ​​​ക്കു​​​ള്ള ഒ​​​രു റോ​​​ഡി​​​നെ പ്ര​​​സ്തു​​​ത നി​​​ബ​​​ന്ധ​​​ന ബാ​​​ധി​​​ക്കു​​​ന്ന കാ​​​ര്യ​​​മാ​​​ണ് കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.


പ​​​രി​​​സ്ഥി​​​തി​​​യെ സം​​​ര​​​ക്ഷി​​​ക്ക​​​ണം എ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ഒ​​​രു ത​​​ർ​​​ക്ക​​​വു​​​മി​​​ല്ല. പ​​​ക്ഷേ, അ​​​തി​​​നൊ​​​പ്പം എ​​​ല്ലാ വി​​​ക​​​സ​​​നപ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും പൂ​​​ർ​​​ണ​​​മാ​​​യി നി​​​ർ​​​ത്തിവ​​​യ്ക്കാ​​​നു​​​മാ​​​കി​​​ല്ലെ​​​ന്നും ജ​​​സ്റ്റീ​​​സ് ഗ​​​വാ​​​യ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.


ഈ ​​​വി​​​ഷ​​​യം പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ നി​​​ർ​​​ബ​​​ന്ധി​​​ത പ​​​രി​​​സ്ഥി​​​തലോ​​​ല മേ​​​ഖ​​​ല​​​യി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കേ​​​ണ്ട ചി​​​ല വ​​​ന​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ ഉ​​​ണ്ടെ​​​ന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്തു പ​​​രി​​​ഹാ​​​രം ക​​​ണ്ടെ​​​ത്തേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും സോ​​​ളി​​​സി​​​റ്റ​​​ർ ജ​​​ന​​​റ​​​ൽ തു​​​ഷാ​​​ർ മേ​​​ത്ത​​​യും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു. വി​​​ഷ​​​യം പ​​​ഠി​​​ക്കാ​​​നാ​​​യി നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ള്ള അ​​​മി​​​ക്ക​​​സ് ക്യൂ​​​റി കെ. ​​​പ​​​ര​​​മേ​​​ശ്വ​​​റു​​​മാ​​​യി ഇ​​​ക്കാ​​​ര്യം ച​​​ർ​​​ച്ച ചെ​​​യ്യാ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.


നി​​​ർ​​​ബ​​​ന്ധി​​​ത പ​​​രി​​​സ്ഥി​​​തിലോ​​​ല മേ​​​ഖ​​​ല നി​​​ർ​​​ദേ​​​ശ​​​ത്തി​​​ൽ ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു റെ​​​യി​​​ൽ​​​വേ​​​യും കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന​​​തും അ​​​ദ്ദേ​​​ഹം കോ​​​ട​​​തി​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ പെ​​​ടു​​​ത്തി.


സം​​​ര​​​ക്ഷി​​​ത വ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ർ ബ​​​ഫ​​​ർ സോ​​​ണ്‍ നി​​​ർ​​​ബ​​​ന്ധ​​​മെ​​​ന്നു ക​​​ഴി​​​ഞ്ഞ ജൂ​​​ണ്‍ മൂ​​​ന്നി​​​നാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.